Tuesday, June 30, 2009

ഉറുമ്പുകള്‍..!










ഉറുമ്പുകള്‍..!
കുറുമ്പിന്റെ കുംഭകളിളക്കി
കുതികുതിചോടാതെ
ചാടാതെയിടറാതെ
അടിവച്ചുപോകുന്നു.
ചിന്തകളായെന്റെ
തലയിലൂടിഴയുന്നു.

കിടക്കയിലടുക്കളയില്‍
അത്താഴമേശമേല്‍
പാത്തുപതുങ്ങാതെ
തലമേലുയര്‍ത്തി-
യധികാരഗര്‍വുമായ്
ആരെ തുറിച്ചു
നോക്കുന്നീയുറുമ്പുകള്‍..!

കയ്യിലും മെയ്യിലും
നെയ്യുറുമ്പ്..
ഉച്ചിയില്‍ കേറുന്നു
പച്ചുറുമ്പ്..
ചോനനും കൂനനും
തമ്മില്‍ പരസ്പ്പരം
നഷ്ട്ടക്കണക്കുകള്‍
കൂട്ടി കുറയ്ക്കുന്നു.
കഷ്ട്ടകാലത്തിലീ
കട്ടുറുമ്പ്..
സ്വപ്നത്തിലിപ്പോള്‍
ശവംതീനികള്‍..

എവിടേക്കിഴഞ്ഞാലും
എത്ര കടിച്ചാലും
ശത്രുവിന്‍ സൂത്രവും,
മിത്രഭാവങ്ങളും,
ജന്മത്തില്‍ ചില്ലമേല്‍
ദുഃഖ രൂപങ്ങളായയ്
നിരയായിരിക്കുമ്പോള്‍
സാന്ത്വനചരിവിലേ-
യ്ക്കരിമണി ചുമന്നെന്റെ
കൂട്ടിന്നു വന്നൊരു
കുഞ്ഞുറുമ്പ്..!

2 comments:

  1. ജന്മത്തില്‍ ചില്ലമേല്‍
    ദുഃഖ രൂപങ്ങളായയ്
    നിരയായിരിക്കുമ്പോള്‍
    സാന്ത്വനചരിവിലേ-
    യ്ക്കരിമണി ചുമന്നെന്റെ
    കൂട്ടിന്നു വന്നൊരു
    കുഞ്ഞുറുമ്പ്..!
    .....ee kunjurumbinepolee.....mashum..

    ReplyDelete
  2. മുട്ടോളം കേറിലോ ജോനോനുറുരുംപ്
    തൂത്തു കളയെടീ നാതൂനി കൊച്ചെ

    ഒരു പഴയ തിരുവാതിര പാട്ടാണ്
    അതോര്‍മ്മ വന്നു..

    സാന്ത്വനചരിവിലേ-
    യ്ക്കരിമണി ചുമന്നെന്റെ
    കൂട്ടിന്നു വന്നൊരു
    കുഞ്ഞുറുമ്പ്..!
    നന്നായിരിക്കുന്നു ..
    ഉറുമ്പ്‌ ..
    കൂട്ട് ജീവിതത്തിന്‍റെ മഹത്തായ പ്രയോക്താകള്‍ ആണ്
    അറ്റമില്ലാത്ത സര്‍ഗ ശക്തിയും...
    അവരെ മുന്‍ നിര്‍ത്തി ഒരു കവിത...
    നന്നായിരിക്കുന്നു
    ഭാവുകങ്ങള്‍ സഖേ

    ReplyDelete