Sunday, June 28, 2009

കട്ട് ബിറ്റുകള്‍

പാതിവൃത്യം
_________













പതിയുടെ ആത്മാ‌വ്
തിരികെ വാങ്ങാന്‍ പോയ സാവിത്രി
യമന്‍ പകരം നല്‍കിയ
എട്ടക്ക സംങ്യയുമായി വന്നു.
ക്ലോണിങ്ങിലൂടെ സത്യവാന്‍
ഉറക്കമുണരുമ്പോള്‍
പിറന്നു വീണൊരു കുഞ്ഞായി
വെള്ളിത്തിരയില്‍
സാവിത്രി ന്ര്‍ത്തമാടുന്നു.

_________________

പ്രണയം
_________________













ഒരു മുന്തിരിക്കുല പോലെ
പ്രണയം പഴുത്തു നിന്നു.
അവസാന രംഗത്തിന്
തൊട്ടുമുന്‍പ്,
കവിളിലൂടൊലിച്ചിറങ്ങിയ
കണ്ണീരിന്റെ
ഉപ്പു നക്കി
കാമുകി പറഞ്ഞു.
'എനിക്ക് പ്രഷറാണ്'
കുറുക്കന്‍ പറഞ്ഞു
'ഈ മുന്തിരിക്ക്
പുളിയില്ല..
നല്ല മധുരമാണ്.
പക്ഷെ എനിക്ക് ഷുഗറാണ്..'


_________________
പ്രണയവും വിപ്ലവവും
_________________














പ്രണയം സ്വപ്നം കണ്ടപ്പോള്‍
വിപ്ലവം മറന്നവര്‍.
വിപ്ലവം സ്വപ്നം കണ്ടപ്പോള്‍
പ്രണയം മറന്നവര്‍.
പ്രണയവും വിപ്ലവവും
ഒരുമിച്ചു വന്നപ്പോള്‍
ജീവിതം മറന്നു പോയ്..

________________
ആ കഥയെഴുതിയവന്‍
________________









കുളിമുറിയിലെ ഉണക്കാനിട്ടിരുന്ന
അടിവസ്ത്രങ്ങള്‍ കവര്‍ന്നെടുത്ത കള്ളാ..
നീയല്ലേ ആ കഥയെഴുതിയവന്‍.
നിന്റെ കഥകളിലുമുണ്ട്‌
ആര്‍ത്തവരക്ത്തത്തിന്റെ ചൂര്..


_______________________

വൈരുധ്യാധിഷ്ടിത ഭൌതികവാദം.
_______________________



'ഉരുകിയൊലിക്കുന്ന സമയം'
സാല്‍വഡോര്‍ ഡാലി






എന്റെ ബീഡിക്കറ പുരണ്ട ചുണ്ടും
നിന്റെ ലിപ്സ്റ്റിക്കിട്ട ചുണ്ടും
എന്റെ വെറ്റിലക്കറയുള്ള പല്ലുകളും
നിന്റെ മുല്ലപ്പൂ പോലുള്ള പല്ലുകളും
എന്തൊരു വൈരുധ്യം..
എത്രയോ വൈരുധ്യങ്ങള്‍
നാം തമ്മിലിതുപോലെ..
എങ്ങിലും എന്റെ ജീവിതം
നിന്നില്‍ അധിഷ്ഷ്ടിതമാണ് .
നാം തമ്മില്‍ ചേരില്ലെന്ന്
വാ തോരാതെ വാദിക്കുന്നവര്‍
വൈരുധ്യാധിഷ്ടിത ഭൌതിക-
വാദക്കാരായിരിക്കും.
__________________



___________________
പ്രാവും കഴുകനും അഥവാ
_____________________










ഒലിവില ..ഒരു വെള്ള പ്രാവ്.
സമാധാനം.
ശവങ്ങള്‍ ..കഴുകന്മാര്‍.
അരാജകത്വം..
സമാധാനവാദിയുടെ ശാന്ത ചിന്തകള്‍ക്കും
അരാജകത്വവാദിയുടെ മാംസ ചിന്തകള്‍ക്കും
മുന്നില്‍ പണയമായ്‌
ഒരു കുടന്ന പൂക്കളും
ഒരു തൂക്കു മരവും
എനിക്ക് കടം തരൂ..
____________________

ചുരക്കാതെ പോകുന്ന മുലകള്‍.
____________________














ഞാന്‍ ‍അല്‍ബേര്‍.*
നീ സിമ്മോന്‍*

ചുരക്കാത്ത മുലയെ പറ്റി
സിമ്മോന്‍..നീ വല്ലതും പറഞ്ഞോ.
എന്നോട് നീ അപ്പോഴും
മരണത്തെ പറ്റിയല്ലേ പറഞ്ഞത്.
നശിച്ച അസ്ത്തിത്വ വാദം..!
മരണത്തിന്റെ ചില്ലകളിലായിരുന്നു
പ്രണയത്തിന്റെ പൂക്കള്‍ വിരിഞ്ഞത്...
പിന്നെങ്ങിനെ മുലകള്‍ ചുരക്കും.

_____________________
* ആല്‍ബര്‍ കാമു
* സിമ്മോന്‍ ദെ ബോവ്വര്‍



_____________
ചരമഗീതം
_____________

ചതിയ്ക്കപെട്ടവന്‍
ചരമമടഞ്ഞപ്പോള്‍
ചതിച്ചവന്‍ എഴുതീ
ചരമഗീതം ..
'ചിന്തനീയമീ ജീവിതം .
ചരിത്രതാളില്‍ ഗണനീയസ്ഥാനം'
_________________


______________
കുടുംബ പുരാണം
______________








അമ്മ പറഞ്ഞത് കാര്യമായിരുന്നു.
അച്ഛന്‍ പറഞ്ഞത് കള്ളവും.
പെങ്ങന്മാര്‍ പുര നിറഞ്ഞു നിന്നിട്ടും
ആങ്ങളമാര്‍ ആട്ടം കണ്ടു വന്നില്ല.
_______________________


_____________________
കഴുത..കാമിനി
_____________________


കഴുത കാമം കരഞ്ഞു തീര്‍ക്കുന്നു.
കാമിനി ജീവിതം കരഞ്ഞു തീര്‍ക്കുന്നു.


അവള്‍

____________________

ഓടി തളര്‍ന്നു വന്നപ്പോള്‍
അവള്‍ ശ്വാസമാകുമെന്നു കരുതി..
അവള്‍ ജലം പോലുമായില്ല.
അവള്‍ മഴയായ്‌ എവിടെയോ
ഞാനറിയാതെ പെയ്യുന്നുണ്ടാവും ..
______________________






ഒന്ന് ചൂടാകാന്‍ ഒരു 'കവിത' ...


______________________
വല്ലത്തോരീ തണുപ്പിനെ
മാറോടണച്ചു പുതപ്പിച്ചോ-
രാശ്വാസ കമ്പിളിയാമെന്‍
പ്രിയ' കവിതേ..'
കനലെരിയും നിന്‍
കടകണ്ണു കൊണ്ടെന്റെ
കരളു പൊള്ളിച്ചൊന്നു
നീയുണര്‍ത്തൂ...
_______________________







മുലപ്പാല്‍ മണക്കുന്ന കവിത.

_________________
മുലപ്പാല്‍ മണക്കുന്ന
*ബാഡീസിന്റെ കെട്ടഴിച്ചു
സ്തനമുകുളങ്ങള്‍
ചുരത്തി തന്ന
അമ്മയുടെ സ്നേഹമാണ്
ചില നേരങ്ങളില്‍
സിരകളില്‍ നുരയ്ക്കുന്നത്..
കവിതയായി പിറക്കുന്നത്‌..
___________________
*വസ്ത്രപരിണാമങ്ങളില്‍ റവുക്കയുടെ തുടര്‍രൂപം..
ബ്രായുടെ ആദിരൂപം .
_________________





അകല്‍ച്ച
_____________
അകല്‍ച്ചയ്ക്കൊരു അടുപ്പമുണ്ട് 
അടുപ്പില്‍ തിളയ്ക്കുന്ന അമ്മ പോലെ .
ആശ്വാസത്തിലാണ്..
ഇത്തിരി ശ്വാസം ബാക്കിയുണ്ട് .





Jan 19



2 comments:

  1. vythasthamaya thalakettode...kavithakalude oru kochu sekharam..nananyirikunnu mashee

    ReplyDelete
  2. സന്കീര്‍നനങളും..
    പലപ്പോഴും വിരുദ്ധവും ആയ ചിന്തകള്‍ ...
    നമ്മില്‍ ഉണര്‍ത്തുന്ന ...
    കവിതകള്‍..
    മൊത്തത്തില്‍ ഉള്ള ഒരു അവലോകനം ആണിത്..
    മുന്‍പ് വായിച്ചതും..
    വായിക്കാത്തതും ആയ കവിതകള്‍...
    മനോഹരമായ ഒരു ശൈലി..
    പലപ്പോഴും സ്ത്രീകള്‍ക്ക് പിടിക്കാത്ത മട്ടിലുള്ള..
    കടുപ്പമേറിയ പ്രയോഗങ്ങള്‍...
    എന്നാല്‍ ഇതാ ഞാന്‍..
    എനിക്ക് മാറാന്‍ പറ്റില്ല
    എന്ന് പറയുന്ന ഒരു ധര്ഷ്ട്ട്യവും
    കൊള്ളാം സഖേ
    നോക്കൂത്തി
    ഒരു തീപന്തം ആവട്ടെ
    ആശംസകള്‍

    ReplyDelete