
അഷ്ടമുടിയുടെ ഹ്രദയത്തില്‍
വള്ളം തുഴയുന്നവരും
വലയെറിയുന്നവരും പാടുന്നു..
വലയില്‍ കുടുങ്ങിയ
മല്‍സ്യകന്യകയുടെ കഥ.
കന്യകയെ കാമിച്ച
ജലപിശാചിന്റെ ഭീകരത.
അഗാധതയില്‍ നിന്നും
ജലപ്പരപ്പിലേക്ക്
അമ്മാനമാടിവരുന്ന കുമിളകള്‍,
ആറ്റുവഞ്ചികളുടെ നഗ്നതയില്‍
ചുണ്ടുരസിപൊട്ടിമരിക്കുന്നു.
തുഴകള്‍ ഭോഗത്തെ മാത്രം
പ്രണയിച്ച കാമുകര്‍.
പെഴംതുരുത്ത്..
കുറവന്‍ തുരുത്ത്..
ഇനിയുമുണ്ടേറെ തുരുത്തുകള്‍.
ദുര്‍മരണങ്ങളുടെ
ശവക്കല്ലറകളില്‍
തളിര്‍ത്ത തുളസിചെടി..
തുരുത്ത് കരയുന്നു..
കണ്ണുനീര്‍
അഷ്ടമുടികായലേറ്റ് വാങ്ങുന്നു.
തെക്കോട്ട് പോകുന്ന ബോട്ടില്‍
പ്രതീക്ഷയുടെ ഊര്‍ധ്വശ്വാസം-
വലിച്ചഞ്ചാറൂ പേര്‍
വടക്കോട്ട് പോകുന്ന വഞ്ചിയില്‍
വേളിക്കു പോകുന്ന -
വെയിലും നിലാവും.
കിഴക്കുദിച്ചകിനാവുകളെ
പടിഞ്ഞാറ് പകയോടെ
മുക്കികൊല്ലുന്നു .
നിലാവിലിണ ചേരുന്ന ഞണ്ടുകളുടെ
നെഞ്ചില്‍ തുളച്ചിറങ്ങിയ
ആര്‍ത്തികളുടെ കൂര്‍ത്തകമ്പിയില്‍
ഒരു ഗര്‍ഭസ്ഥശിശുവിന്റെ
ചതഞ്ഞ കോശങ്ങള്‍.
രാവും പകലുമിപ്പോള്‍
അമ്മ കരയുകയാണ്.
കെട്ടിപുണര്‍ന്നു കിടക്കുന്നിണകളാം
ശവങ്ങളെ
നെഞ്ഞിലാട്ടി പകക്കയാണമ്മ..
പരപുരുഷനൊപ്പം പോയ ഭാര്യയും,
കള്ളുകൊണ്ട് കണ്ണാടിതീര്‍ത്ത കൊല്ലനും
നന്മ നിറഞ്ഞ ദാവീദും
അന്ധനായ നെപ്പോളിയനും
കുമാരനും സുലൈമാനും
പുരോഹിതനും പോറ്റിയും
സഖാവും കള്ളനും
അഷ്ടമുടിക്ക് പ്രിയപ്പെട്ടവര്‍.
ബേബിച്ചായന്റെ* 'കഥ'കളികള്‍ക്ക് സാക്ഷിയായ്
തിരുനല്ലൂരിന്നു തീര്‍ഥമായ്
പണിക്കര്‍ക്ക്* അമൂര്‍ത്തചിത്രമായ്
കുരീപുഴയുടെ ശ്രീക്ക് ഇഷ്ടമുടിയായ്*
എനിക്കൊരു സര്‍വംസഹയായ്
അമ്മേ..എന്റെ അഷ്ടമുടീ.
ഈ ആത്മബന്ധങ്ങളുടെ മുദ്രകള്‍
നീ എന്നാണിനി എണ്ണി തീര്‍ക്കുക.
കോപത്തിന്റെ ജടകളില്‍നിന്നും
സംഹാരത്തിന്റെ സ്ര്ഷ്ട്ടിയായ്
അപമാനിതയായ്
എട്ടു കോണില്‍ പരക്കുമ്പോഴും
അഗാധതയില്‍ അഗ്നികുണ്ടങ്ങള്‍..!
കക്കകള്‍ ഒരു കവിതയിലും ബിംബമല്ല.
ചീനവലകള്‍ കുരുങ്ങിയ തൊണ്ടയില്‍-
നിന്നോരാര്‍ത്ത നാദം മീനുകള്‍ക്ക്.
എനിക്കെന്റെ തുളവീണ
ഹ്ര്ദയത്തിന്റെ ഞരമ്പാണമ്മ.
_______________________
*കാക്കനാടന്‍.
*ജയപാലപണിക്കര്‍
*തിരുനല്ലൂര്‍ കരുണാകരന്‍.
*കുരീപ്പുഴ ശ്രീകുമാര്‍
(..പലര്‍ക്കും നിള പോലെയാണ്
എനിക്ക് അഷ്ടമുടി..
ഒരുപാട് മിത്തുകള്‍ നിറഞ്ഞ
ഈ അഷ്ടമുടിക്കായലും ദേശവും ...)
____________________________
കുരീപ്പുഴ സുനില്‍രാജ്
suniletta njan kalathu vayichu.............mikathum munpe vayichathanengilum ella onnichu vayikan kazhinjathil santhosham...............
ReplyDeletesuniletta njan kalathu vayichu.............mikathum munpe vayichathanengilum ella onnichu vayikan kazhinjathil santhosham...............
ReplyDeletesuniletta njan kalathu vayichu.............mikathum munpe vayichathanengilum ella onnichu vayikan kazhinjathil santhosham...............
ReplyDeletesuniletta njan kalathu vayichu.............mikathum munpe vayichathanengilum ella onnichu vayikan kazhinjathil santhosham...............
ReplyDeleteനന്നായിരിക്കുന്നു.അനുമോദനങ്ങള് അറിയിക്കുന്നു...
ReplyDeleteella kavithayum pole...ithum nannayirikkunnu masheee.
ReplyDeletemashinte ella kavithaikkum oru bangiyundu...athu pole..ithum..
ReplyDeleteഎനിക്കെന്റെ തുളവീണ
ReplyDeleteഹ്ര്ദയത്തിന്റെ ഞരമ്പാണമ്മ.
നെഞ്ചില്‍ തറക്കുന്ന വരികള്‍
അമ്മ ആര്കാണ് നോവല്ലാത്തത് ..
ആര്‍ക്കാണ് വാത്സല്യത്തിന്റെ തണുത്ത പൂ സ്പര്‍ശം ആവാത്തത്..
സ്നേഹത്തിന്റെ കിന്നര വീണ നാദം ആവാത്തത്,,
സഖേ.
അമ്മ..അവള്‍ പ്രകൃതി തന്നെയാണ്..
തുടരുക ..
ആശംസകള്‍