Saturday, June 27, 2009

കിടക്കയില്‍ ഒരാള്‍ മാത്രം..










കിടക്കയില്‍ തബലയുടെ തോലുകള്‍
പൊളിഞ്ഞു കിടക്കുന്ന രാത്രി.
പഴ്ക്കിനാവുകളുടെ തുണിയുരിഞ്ഞു
നൃത്തത്തിനു ഒരു നീലാകാശം തീര്‍ത്തു.
കാഞ്ഞിരത്തില്‍ കല്‍ക്കണ്ട കനവുകള്‍.
കരിമ്പനകളില്‍ തൃഷ്ണ്ണയുടെ ലഹരി.
അലകളില്ലാത്ത ഏഴാംകടല്‍.

വിശുദ്ധമായ പ്രണയം
ഉടയാട ഊരുന്നു.
മനസ്സില്‍ ചൌരസ്യ മൂളുന്നു.
രവിശങ്കര്‍ പെയ്യുന്നു..
സാക്കീര്‍ തിളയ്ക്കുന്നു..
ഗുലാമലി നിറയുന്നു.

പറഞ്ഞതൊക്കെ പകുക്കാന്‍
പാപം മുറിശീലയുടുക്കുമ്പോള്‍,
ഭ്രൂണദാഹം ഒരണ്ടവും പാര്‍ത്ത്..
കാമത്തിന്റെ മൂന്നാം കണ്ണ്
കലി പൂണ്ട്..
വിറ കൊണ്ട്..
വിളിപ്പുറം പാത്ത്.

വല്ലായ്മകള്‍ പെയ്തൊഴിഞ്ഞ്,
മാസങ്ങളുടെ തപസില്‍
വീര്‍ത്തൊഴിയാനീ ഉദരം,
പിറവിയുടെ സായൂജ്യംതേടുന്നു.
മനസ്സില്‍ മഴക്കാട് പൂക്കുന്നു.

പകുതി വഴി പിന്നിട്ട ജന്മംപോലെ.
വരാനിരിക്കുന്ന വാര്‍ത്തകളറിഞ്ഞു
നടുങ്ങാത്ത സ്വപ്നം കണ്ട്
കിടക്കയില്‍ ഒരാള്‍ മാത്രം.
മാഞ്ഞു പോകുന്ന കാഴ്ചകളില്‍
ഒരു നിലവിളി കൂടി.

ഓര്‍മകളെ കൈകൊട്ടി വിളിച്ച്
കിടക്കയില്‍ പുതുമ വിരിച്ച്
പലതും പകുത്തു-
ഒരാദിപാപത്തിനായ്
ഒരാളെ മാത്രം
കാത്ത് .......






______________
കുരീപ്പുഴ സുനില്‍രാജ്

2 comments:

  1. thudar vayanakkayi samayam pole varaam.ok

    ReplyDelete
  2. മനസ്സില്‍ ചൌരസ്യ മൂളുന്നു.
    രവിശങ്കര്‍ പെയ്യുന്നു..
    സാക്കീര്‍ തിളയ്ക്കുന്നു..
    ഗുലാമലി നിറയുന്നു.

    ഇപ്പോള്‍ എന്റെ മനസിലും.

    വായിച്ചു ..ഒന്നല്ല ഒരു പാട് തവണ ..
    ഓരോ വായനയിലും കൂടുതല്‍ കവിതയെ അറിഞ്ഞു.
    ഒറ്റപ്പെടലിന്റെ ..ഏകാന്തതയുടെ..നൊമ്പരവും ഇപ്പോള്‍ മനസ്സില്‍..

    ReplyDelete