
ആകാശത്തിനു കീഴെ ..
ഈ ആലസ്യത്തിനു മേലെ
രണ്ടമ്മിക്കല്ലുകള്‍..
നീയും ഞാനും.
അരക്കുന്നതാശയുടെ
നെടുവീര്‍പ്പുകള്‍.
മണിയറയിലോര്‍മ്മയുടെ
പാല്‍മണം.
ഉപ്പില്ലാത്ത സ്നേഹം.
എരിവില്ലാത്ത സ്വപ്നം .
പറവകള്‍
ചി റകുപേക്ഷിക്കുമ്പോള്‍
അടുപ്പില്‍
പാതിവെന്ത നിലവിളി .
ആകാശം പലതും
മറയ്ക്കുമ്പോള്‍
അമ്മിക്കല്ലുകള്‍
ആകാശത്തെ മറക്കുകയാണ്..

ആകാശത്തിന് കീഴെ
ReplyDeleteഈ ആലസ്യത്തിനു മേലെ
രണ്ടമ്മിക്കല്ലുകള്‍..
നീയും ഞാനും.
....jeevithathinte pratheekam pole...varikalum upamakalilum mashintethaya oru touch eppozhum..