
ഇല കൊഴിഞ്ഞ മഹാഗണിയുടെ
മൌനം കണ്ടു
വേനല്‍ ഊറി ചിരിക്കുന്നു.
കത്തിയെരിഞ്ഞ കുടിലുകള്‍ക്കുള്ളിലെ
കത്തികരിഞ്ഞ ശവങ്ങളെ കണ്ടു
വേനല്‍ നന്മകള്‍ മറക്കുന്നു.
നീ കാറ്റിന്റെ ജാരന്‍,
നീ കേള്‍ക്കണം
ഒരു മൈനയുടെ തേങ്ങല്‍ .
നീയറിയണം
ഒരരുവിയുടെ വന്ധ്യത.
പെയ്തൊഴിഞ്ഞ പ്രണയവും
പാതി കരിഞ്ഞ ഉഷ്ണപ്പുണ്ണം
അനുഭവിച്ചറിയണം.
നിലവിട്ട ചൂടില്‍,
ഉണങ്ങിക്കരിഞ്ഞ പൂവള്ളികള്‍. .
നിറംകെട്ട ചിത്രശലഭങ്ങള്‍.
ചൊറിപിടിച്ച നിലാവുകള്‍
-വര്‍ത്തമാനം ചിലക്കുന്നു.
സ്ഖലനാനംതര ആലസ്യത്തില്‍
ഉറങ്ങിപോയ ഉടയാടകളില്‍
ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍.
ഊരിയിട്ട പാദുകങ്ങള്‍ മണത്തെത്തിയ
പട്ടികഴുവേറിയാണ് കാമം.
ആത്മരതിയാണ് ഭേദം.
പ്രവചനം ചിലക്കുന്നു;
-നെറികേട്ട വേനലിന്‍
നെറ്റിത്തടം തകര്‍ത്തിനി-
നിയുമൊരു മഴ വരും..
മൈനകള്‍ പാടും..
അരുവികള്‍ നിറയും.
-ഒരു മഴയുടെ മുഴക്കം
ഒരു കടുവയുടെ മുരള്‍ച്ച
കിടപ്പറ നനക്കുന്ന കാട്ടരുവി.
തണുത്ത രാത്രിയിലിപ്പോള്‍
സ്നേഹം തിളക്കുന്നു.
മൈനകള്‍ വീണ്ടും പാടുന്നു.
അരുവികള്‍ നിറയുന്നു.
മഹാഗണിയിലിപ്പോള്‍
വാക്കുകള്‍ വീണ്ടും തളിര്‍ത്തിരിക്കുന്നു ..!
_________________________
എഴുത്ത് തുടരൂ....
ReplyDeleteആശംസകളോടെ,
ജോയ്സ്!
സുനില്‍ മാഷിന്റെ ഓരോ കവിതകള്‍
ReplyDeleteവായിക്കപെടുമ്പോഴും ഇതാണ് മികച്ചത് എന്ന തോന്നല്‍..
കൂടുതല്‍ പറയുന്നില്ല..
'മഹാഗണി'യില്‍ വാക്കുകള്‍ ജ്വലിച്ചു നില്‍ക്കുന്നു..
ഋതുക്കള്‍ മാറി മാറി വന്നാലും കെടാത്ത കവിത..