
സൌമിനീ ..
നീ തന്നെ അല്ലെ മെര്‍ലിന്‍..
ലൈലയും നീ തന്നെയല്ലേ.?
എന്റെ നീലവും നീ മാത്രമല്ലെ ..?
(പേരിലിന്നെന്തിരിക്കുന്നൂ..)
നിനക്ക് പല പേരുകള്‍..
പല ദേശങ്ങള്‍ ..
പല ഭാഷകള്‍ ..
വാക്കുകള്‍ ..
നോക്കുകള്‍..
നിന്റെ ഓരോ തുള്ളി കണ്ണീരും
മുജറ പൂക്കളാണ്..
നിന്റെ പ്രണയം പണയമാണ്.
വാടകമുറിയില്‍ കാമമാണ്.
നിന്റെ കണംകാലുകളിലെ
കൊലുസുകളിളകുമ്പോഴാണ്
'പാടായി 'ലുള്ളവരുടെ
വയറുകള്‍ നിറയുന്നത്.
മരണമേതും,
അച്ഛന്റെതോ.അമ്മയുടെതോ
ഏതു പ്രിയരുടെതുമാകാം.
അവര്‍ പുഴുക്കളരിക്കാതെ
ഭൂമിയെ പുണരുകയാണ് .
ഒരു പെര്‍ഫുമും
ഒരു കൂട മുന്തിരിയും
വാങ്ങി നീ ചിരിക്കുമ്പോള്‍
നിന്നില്‍ തറയ്ക്കുന്നതറബിയുടെ
മുഖമല്ല ..
കീശയല്ല ..
എപ്പോഴോ
നിന്റെയീ ഗാനം നിലക്കുമ്പോള്‍ ..
കുപ്പി വളകളുടയുന്നു..
ചുവടുകള്‍ നിലയ്ക്കുന്നു ..
കണ്ണീരു നിറയുന്ന പാനപാത്രം..
താഴെ വീണുടയുമ്പോള്‍,
നീയിന്നു വീണ്ടും ചിരിക്കുന്നു.
സൌമിനീ...
നിനക്കിപ്പോള്‍ എത്ര പേരുകള്‍..!_______________
orupadu soumnimarudeyum..kannuner mujarapookalayi viriyumbol..orittu kannuneer njanum pozhichotte...
ReplyDeletenice blog
ReplyDelete