
പഴന്തുണി കെട്ടും
പഴകിയൊരു പാട്ടും..
പഴന്തുണി കെട്ടില്‍;
കുരുതിയ്ക്കു നല്‍കിയ
ബന്ധങ്ങള്‍ തുപ്പിയ
വെറ്റിലക്കറ വീണ
മായാത്ത പാടുകള്‍.
ചിന്തകള്‍ ചത്തതിന്‍
ദുര്‍ഗന്ധവും ,
മുലകണ്ണില്‍ ചുരത്തിയ
ക്രൂരമാം സ്നേഹവും.
പഴകിയൊരു പാട്ടില്‍;
നാണം മറയ്ക്കുവാന്‍
തുണിയഴിചൊടുവില്‍
നാണവും പോയന്നു
മാനവും പോയൊരു
നാരിക്കു നാഴിയും
നാണക്കേടളന്നൊട്ടും
കൊടുക്കാതെ
നാടുവിട്ടോടിയ
നാഥന്റെ സല്ക്കഥ,
നാട്ടാര്‍ക്ക് ചൊല്ലുവാന്‍
നാവുകള്‍ നഷ്ട്ടമായ് .
നാടു നീളെ പാടാന്‍
പാണനും ചത്തുപോയ്.
ഇതിലുണ്ട് സത്യം.
പഴന്തുണി കെട്ടിനും.
പഴകിയ പാട്ടിനും.
അവകാശികളേറെയായ്.

______________
പഴയ ഒരു കവിത..
No comments:
Post a Comment