
ഭദ്രദീപം കൊളുത്തി
പടിയിറങ്ങി വന്ന
വിളറിവെളുത്ത കന്യകയുടെ
അരയിലൂടോലിച്ചിറങ്ങുന്നചോരക്ക്
ഒരു നാട്ടരചന്ടെ അടിവസ്ട്രതിന്റെ ഗന്ധം.
സൃഷ്ട്ടിയുടെ നിലവറക്കുള്ളില്‍ നിന്നും
കൂമന്‍ കണ്ണുകളുമായി വന്ന
സഞ്ചാരിയുടെ ഭാണ്ഡം നിറയെ
രോഷത്തിന്റെ കൊടുംകാറ്റ് .
ദുശകുനങ്ങളുടെ പെരുവഴികളില്‍
ദുരിതങ്ങളുടെ തീകാഴ്ചകള്‍..
ഭാവിയുടെ ഭൂപടത്തില്‍
ശൂന്യതയുടെ ആകാശകാഴ്ചകള്‍..
ഭൂതം ഒരു പഴംകോണകം പോലെ
കീറിപറിഞ്ഞത്..
വര്‍ത്തമാനത്തിന്റെ വാക്കുകള്‍
ആരോ തട്ടിഉടച്ചത്..
ഉച്ചക്കിനാവിലെത്തുന്ന
രക്ഷകന്റെ ത്ര്പ്പാദങ്ങളില്‍
പോട്ടിവാര്‍നോലിക്കുന്നു,
സത്യപ്രമാണവും നീതിസാരവും.
തലച്ചോറില്‍ നിഷേധത്തിന്റെ
രാസനാമങ്ങള്‍ ചിതറുമ്പോള്‍..
ചിരിക്കാനറിയാത്തവന്റെ ചങ്കില്‍
കാമത്തിന്റെ കണ്ണാടി ചില്ലുകളുടയുന്നു.
ചെകുത്താന്‍ അനാഥന്റെ മുഖമൂടി ചൂടി
കന്യകമാരുടെ കരളുരുക്കുന്നു.
മഞ്ഞുപോല്‍ നിര്‍മലം തിരുമുഖം -
ചുംബിച്ചു പ്രണയം കളിക്കുന്നു.
കുരുതിക്കാലുകള്‍ കടിച്ചെടുത്തു-
കൊണ്ടോടി മറയുന്നു മരണവണ്ടികള്‍.
പുരപ്പെട്ടതെവിടെ നിന്ന്...?
പുറം തിരിക്കെണ്ടതെവിടെയോ...
വിശ്രമത്തിനൊരു സത്രരാത്രി തേടുമ്പോള്‍..
മഹാത്മാക്കളുടെ ഘോഷയാത്രക്ക്
നേരമാകുന്നുവെന്നറിയിപ്പ് കേള്‍ക്കുന്നു.
മാറിനിന്നിടാം..മാറിനിന്നല്ലേ പറ്റൂ..

_______________________
കുരീപുഴ സുനില്‍രാജ്
kazhchakalellam theekazhchakal akumbol... orkan vayya...varikal athilekku koottikondu pokunnu
ReplyDelete