
(പത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പ്...
എ.അയ്യപ്പന് ആറ് മാസത്തെ ആയുസ്സ്
കൂടിയേയുള്ളൂ എന്ന് ആധുനിക ഭിഷഗ്വരന്മാര്‍ വിധിയെഴുതി..
ആയുസ്സിന്റെ പുസ്തകത്തില്‍ അയ്യപ്പന്‍
ഇപ്പോഴും ഒന്നാം നമ്പര്‍..)
___________________________
തീരെ വയ്യെന്‍ സഖാവേ..
ഇന്നലെ ഒരു തുള്ളി പോലും
കുടിച്ചില്ല ഞാന്‍..
കൊടും മഞ്ഞായിരുന്നു
കവലയിലിന്നലെ ..
പതിവ് തെറ്റിച്ചവര്‍
വന്നുമില്ല..
മരണമൊരു മാരണം
മിണ്ടാതെ വന്നെന്റെ
തൊണ്ടയില്‍ കുത്തി പിടിച്ച നേരം,
ഒറ്റച്ചവിട്ടിന്നു തട്ടിതെറിപ്പി-
ചൊരാട്ടും തെറിയും
കൊടുത്തു വിട്ടു.
................................
കലികാലമല്ലിതു..
കലിപൂണ്ട കാലം .
ഇന്ന് ബുദ്ധിക്കിനങ്ങുന്ന തലകളില്ല..
വാക്കിന്നു യോജിച്ച നാക്കുമില്ല..
ഇത് ഒന്നിനും പറ്റുന്ന കാലമല്ല.
ചോല്ലുവാനോത്തിരി കവിതയുണ്ട്,
പറയുവാനോത്തിരി കഥയുമുണ്ട്,
കഥകളിലനവധി കാര്യമുണ്ട്,
കവിതയില്‍ കറതീര്‍ന്ന കാമമുണ്ട്,
കൈവിട്ടു പോകുന്ന ജന്മമുണ്ട്.
കദനമെരിയുന്നോരീ
കരളിന്റെ ബാക്കിയില്‍
പകുതി മുറിച്ചിന്നു കവിതയാക്കം.
..............................................
കവിതയില്‍ കള്ളിന്റെ ഗന്ധമില്ല
കള്ളം പറയേണ്ട കാര്യമില്ല.
ചൊല്ലുവാനിതിരിഉള്ളില്‍ വേണം
മുഖം പോലുമില്ലത്തവന്‍ ഞാന്‍,
എനിക്കിനി
മുഖവും മിനുക്കേണ്ട കാര്യമില്ല.
മുഖംമൂടികള്‍ക്കിന്നു ക്ഷാമമില്ല..
..................................................
രണ്ടുചിയുണ്ടായതെന്റെ ശാപം*
അതോ
രണ്ടുച്ചി മാത്രമോഎന്റെ കേമം.
_______________________
(*എ.അയ്യപ്പന്റെ
"രണ്ടുചിയുന്ടെന്‍ ശിരസ്സില്‍.
ഇരുന്നു വാഴണം..
അല്ലെകില്‍ ഇരന്നു വാഴണം ..
എന്ന വരികള്‍.
_______________________
കുരീപ്പുഴ സുനില്‍രാജ്
മരണമൊരു മാരണം
ReplyDeleteമിണ്ടാതെ വന്നെന്റെ
തൊണ്ടയില്‍ കുത്തി പിടിച്ച നേരം,
ഒറ്റച്ചവിട്ടിന്നു തട്ടിതെറിപ്പി-
ചൊരാട്ടും തെറിയും
കൊടുത്തു വിട്ടു.
...........angine vidam maranathee
കദനമെരിയുന്നോരീ
ReplyDeleteകരളിന്റെ ബാക്കിയില്‍
പകുതി മുറിച്ചിന്നു കവിതയാക്കം.
അതെ സ്വന്തം കരളു മുറിച്ചിട്ട് ..
കവിത എഴുതിയ പ്രതിഭാശാലി..
ഈണവും കരുത്തും ഉള്ള ഒരു കവിത
ആശംസകള്‍ സഖേ
Priya Kave
ReplyDeletenjangal ippozhum ivide...