Wednesday, February 23, 2011

എന്തിനായിരുന്നു നീ...













മകളെ..
മറക്കരുത്..പൊറുക്കരുത്..
ഞാനെന്റെ ആയുസ്സുകൊണ്ട്
നിനക്ക് ബലിയിടാം...

അലറിച്ചിരിക്കുന്ന കാറ്റിലും
വിതുമ്മികരയുന്ന മഴയിലും
നീ കത്തിയെരിയുമ്പോള്‍...
ജ്വലിക്കുന്ന കനലില്‍
നിന്‍ രോഷമോ...?
നിനക്കറിയുവാനാകാതെ പോയൊരു
സ്നേഹത്തില്‍ കസ്തൂരി ഗന്ധമോ..?

ഭാഗ്യവതിയാണ് നീ...
നാവുകളെ ഭയക്കേണ്ട.
നാളെകളറിയേണ്ട..
പേരും പൊരുളുമറിയെണ്ടാ..
നേരും നേരവുമറിയേണ്ട..
കാമം തുറിക്കുന്ന-
കണ്ണുകള്‍ കാണേണ്ടാ..
ഒടുക്കത്തെ വണ്ടിയില്‍
വീടെത്തുവാനിനി -
ഓടികിതക്കേണ്ടാ.
അറിഞ്ഞിട്ടുമറിയാത്ത-
ഭാവം നടിക്കെണ്ടാ..

ശവമടക്കിന്നു വന്നവര്‍.
ശാപം മടക്കി വാങ്ങുന്നവര്‍.
ഇനി കരക്കാര്‍ മുറുക്കി പിരിയും.
കാക്കകള്‍ ബലിചോറു കൊത്തും.

കുഴിമാടത്തില്‍ മുളയ്ക്കുന്ന
നവധാന്യ ങ്ങളിലൂടെ..
നീ എന്നെ തിരയുമോ..
ഒരു വാക്ക് മിണ്ടുമോ..?




______________________________

5 comments:

  1. മഹാഗണിയും അഷ്ടമുടിയും പിന്നെ മാഷിന്റെ ഓരോ കവിതകളും തന്ന നവ്യാനുഭവം ഇപ്പോഴും മനസ്സില്‍ ഇടയ്ക്കിടെ കിടന്നു പിടയ്ക്കാറുണ്ട്....കവിതകളുടെ മഹാഗണത്തില്‍ ജലദര്‍ശനങ്ങളും..

    ReplyDelete
  2. മനസ്സില്‍ നീറ്റലുണ്ടാക്കുന്ന കവിത..

    ReplyDelete
  3. അലറിച്ചിരിക്കുന്ന കാറ്റിലും
    വിതുമ്മികരയുന്ന മഴയിലും
    നീ കത്തിയെരിയുമ്പോള്‍...
    ജ്വലിക്കുന്ന കനലില്‍
    നിന്‍ രോഷമോ...?
    ജ്വലിക്കുന്നു ഈ കവിത എന്‍ മനസ്സിലും....

    ReplyDelete
  4. സുനില്‍ ഭായ് ... മനസ്സിലെ വ്യഥ ശരിക്കും വാക്കുകളില്‍ പ്രതിഫലിക്കുന്നു .....വേദനയോടെ എന്നും ആ പെണ്‍കുട്ടിയെ ഓര്‍ക്കാം. ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പൂണ്ടിരിക്കാം.

    ReplyDelete
  5. ചിലപ്പോള്‍ കവിത ആകൃതി പുണ്ട് മനസ്സിനെ മഥിക്കുന്നു. പിന്നെ അതിന്‍റെ സ്പന്ദനങ്ങളില്‍ നാം സ്വയം മറക്കുന്നു.സുനില്‍, നടന്നു കയറുക... ഇനിയും ഉയരങ്ങളിലേക്ക്.

    ReplyDelete