Monday, January 17, 2011

മൂലധനത്തിലെ മൂട്ട..










മുടിഞ്ഞുപോയൊരു പങ്കുകച്ചവടം
അനുഭവിപ്പിക്കുന്നത്,
മുങ്ങിപോയ മൂലധനത്തെയല്ല..
മുടങ്ങിപോയ കടമകളെയാണ്..
തൂക്കുകയറിന്റെ സാധ്യതകളില്‍
ആരുടെയൊക്കെ കണ്ണീരാണ്..?

സായാന്ഹ സൌഹൃദങ്ങള്‍ നിലച്ച്
സഖാക്കളാല്‍ ഒറ്റപ്പെട്ട്
മുടിനാരിഴകള്‍ കൊഴിഞ്ഞ്.
താടിരോമങ്ങള്‍ വളര്‍ന്ന്..
മാര്‍ക്സിന്റെ രൂപമായി..
ശുദ്ധ മാര്‍ക്സിസ്റ്റായി,
മുറിയടച്ചു മുഷിഞ്ഞിരിക്കുമ്പോള്‍,
പൊടിപിടിച്ച പുസ്തകകൂട്ടത്തിന്റെ
മൂലയിലിരുന്ന മൂലധനത്തില്‍ നിന്ന്
ആദരശാക്ഷരങ്ങള്‍ ചവച്ച
ഇരട്ടവാലന്‍ സഖാക്കള്‍
മുദ്രാവാക്യം വിളിച്ചു.
"ഇന്കുഇലാബ്.....സിന്ദാബാദ്..
ചോരകുടിച്ച് കൊഴുത്തൊരു
കൊളോണിയല്‍ മൂട്ട
പരിഹാസത്തോടെ...
"മുതലാളിത്തം ....തുലയട്ടെ..

ജീവിച്ചിരിക്കുന്ന രക്തസാക്ഷി
ബദല്‍രേഖകള്‍ കണ്ടില്ലെന്നു നടിച്ചു
ഇപ്പോഴും ഉണര്‍ന്നിരിക്കുന്നു..
ഉറക്കം വരാതെ...

"സഖാക്കളെ .....മുന്നോട്ട്...
___________________________

No comments:

Post a Comment