
നേരം നോക്കും നേര്‍വഴി തോറും
ചോരമണക്കും പുലരി വെളുക്കെ,
പാരാദൂരം ചൊല്ലി പഴമകള്‍
ആരെ തേടിയുറഞ്ഞു കയര്‍ത്തു.
മുറിവുകള്‍ തുന്നികെട്ടിയൊരാശ..
അത്താഴത്തിനു കാലിക്കീശ.
അത്ത്യുന്ന്നതമാം ചിന്തകളിപ്പോള്‍.
നേരിനുനേരെ തെറ്റിയ നാവുകള്‍.
നാണക്കാഴ്ചകള്‍ കണ്ടൊരു നീല-
ത്താരകള്‍ മാനത്തിന്നുമുദിച്ചു.
ഒരു മരമെന്നുമുലഞ്ഞു തളിര്‍ത്തു
മറുകര നോക്കി കാറ്റിലുലഞ്ഞു.
(പിന്നൊരുമരമെന്‍ തായ്‌വേര്‍ തേടി
കാണാമറയത്തോടി മറഞ്ഞു..)
ചങ്കുകലങ്ങി ശങ്കനിറഞ്ഞൊരു
പാതിരാനേരം പലരും വന്നു.
വാക്കിന്നൂക്കുകള്‍ വരിയായിനില്‍ക്കും
ശാപത്താഴുകളവരു തുറന്നു.
കടമചെണ്ടകള്‍ കെട്ടിമുറുക്കിയ
താളതുടികള്‍,മേളം മുറുകി..
നഷ്ട്ടമനിഷ്ട്ട പാട്ടുകളായി.
നാരായത്തിന്‍ മുനകളൊടിച്ചു.
അത്യാഗാധം സത്യവിശേഷം..
സത്വം പരമപൊരുളിലിരുന്നു,
നിത്യം കരുതിയ ശാശ്വതമൂല്യ-
തീര്‍ര്‍ഥ കിണ്ടികള്‍ തട്ടിമറിച്ചു.
നാശം പലവിധമാശകള്‍ സുലഭം..
കാര്യം വലുതാണാദ്യം തന്‍ വഴി..
അറിയാനിത്തിരി വൈകിയ ചൊല്ലുകള്‍.
കരുതിയിരിക്കുക .. കഴുതപേച്ചുകള്‍
_________

മുറിവുകള്‍ തുന്നികെട്ടിയൊരാശ..
ReplyDeleteഅത്താഴത്തിനു കാലിക്കീശ.
അത്ത്യുന്ന്നതമാം ചിന്തകളിപ്പോള്‍.
നേരിനുനേരെ തെറ്റിയ നാവുകള്‍.
നേരിനു നേരെ തെറ്റിയ നാവുകള്‍...
നന്നായിരിക്കുന്നു ഈ കവിത
ReplyDeleteനാശം പലവിധമാശകള്‍ സുലഭം..
ReplyDeleteകാര്യം വലുതാണാദ്യം തന്‍ വഴി..
അറിയാനിത്തിരി വൈകിയ ചൊല്ലുകള്‍.
കരുതിയിരിക്കുക .. കഴുതപേച്ചുകള്‍
......ariyan njanum vaikipoyi..engilum ippo karuthiyirikkunnu mashee..
kalakki mashe
ReplyDeleteവെറും കഴുതപേച്ചുകള്‍..
ReplyDeletealla,
ellam kaaryam ullava thanne,
athu parayendaver parayumbol,
paadumbol athu madhuramaakum..
nanne rasichu...